Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ruling And Opposition

Palakkad

കു​മ​രം​പു​ത്തൂ​രി​ൽ ഭ​ര​ണ- പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വാ​ട്ട​ർ​മീ​റ്റ​ർ റീ​ഡ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നെ​ചൊ​ല്ലി ഭ​ര​ണ- പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം. നി​ല​വി​ലു ണ്ടാ​യി​രു​ന്ന മീ​റ്റ​ർ റീ​ഡ​ർ​മാ​രെ പി​രി​ച്ചു​വി​ട്ട​തു നി​യ​മ​വി​രു​ദ്ധ​മാ​യാ​ണെ​ന്നു യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ആ​രോ​പ​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നു ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി 18 വാ​ർ​ഡു​ക​ളി​ൽ കു​ടും​ബ​ശ്രീ മു​ഖേ​ന മീ​റ്റ​ർ റീ​ഡ​ർ​മാ​രെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​യു​ട​ൻ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. കാ​ലാ​വ​ധി തീ​രും​മു​ൻ​പാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്നു യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​നും സം​സ്ഥാ​ന മി​ഷ​നും പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചു കു​ടും​ബ​ശ്രീ മി​ഷ​നി​ൽ നി​ന്നു​ന​ൽ​കി​യ ക​ത്തു​ക​ൾ​ക്കു മ​റു​പ​ടി ന​ൽ​കാ​ൻ പോ​ലും ഭ​ര​ണ​സ​മി​തി ത​യാ​റാ​യി​ല്ലെ​ന്നു പ​റ​യു​ന്നു. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക്ക് എ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം കു​ടു​ബ​ശ്രീ മു​ഖേ​ന​യാ​ണു നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് പ്ര​തി​ക​രി​ച്ചു.

വെ​ള്ള​ക്ക​രം കൃ​ത്യ​മാ​യി പി​രി​ക്കാ​നാ​ണു പു​തി​യ റീ​ഡ​ർ​മാ​രെ നി​യ​മി​ച്ച​തെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ അ​ർ​സ​ൽ എ​രേ​ര​ത്ത്, അ​സീ​സ് പ​ച്ചീ​രി, സ​ഹ​ദ് അ​രി​യൂ​ർ, ആ​ഷി​ഖ് വ​റോ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്മി​ത, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഐ​ല​ക്ക​ര മു​ഹ​മ്മ​ദാ​ലി, ജി. ​സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തി​രോ​ധം തീ​ർ​ത്ത​ത്. നി​ല​വി​ലെ ഇ​ട​തു ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം വെ​ള്ള​ക്ക​രം പി​രി​ച്ചി​രു​ന്നി​ല്ല. മീ​റ്റ​ർ റീ​ഡ​ർ​മാ​രു​ടെ നി​യ​മ​നം ന​ട​ക്കാ​ത്ത​താ​യി​രു​ന്നു പ്ര​തി​സ​ന്ധി.

Latest News

Corehub Up